നടി ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പി.ടി.തോമസ്

നടിയെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് പി.ടി.തോമസ് എംഎൽഎ. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. ഇക്കാര്യം ഡിജിപി ഇപ്പോൾ ശരിവച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ ജനപ്രതിനിധി കൂടിയായ മുകേഷ് പ്രതികരിച്ച രീതി ശരിയായില്ല. ഇക്കാര്യത്തിൽ സിപിഎം അഭിപ്രായം വ്യക്തമാക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *