നടി​ ലി​സി​ കളരി​ പഠി​ക്കുന്നതി​ന്റെ തിരക്കിലാണിപ്പോള്‍

നടി​ ലി​സി​ കളരി​ പഠി​ക്കുന്നതി​ന്റെ തിരക്കിലാണിപ്പോള്‍. ഫേസ്ബുക്കില്‍ ഇതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മണ്‍ ഗുരുജി, കലായ് റാണി എന്നിവര്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്ന ചിത്രമാണ് പോസ്റ്റുചെയ്തിരിക്കുന്നത്.

എന്തിനാ ഈ പ്രായത്തില്‍ ഇതെന്ന് ചോദിക്കരുത്. പ്രായം ഒന്നിനും ഒരു തടസമേ അല്ല എന്ന വ്യക്തമായ ഉത്തരവും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഒപ്പം കളരിയുടെ ഗുണഗണങ്ങളെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. ‘എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയാേധന കലയാണ് കളരി. ഇത് മനസിനും ശരീരത്തിലും അത്ഭുതകരമായ ഫിറ്റ്നസ് നല്‍കും. ചെറിയ പ്രായത്തില്‍ അത് പഠിക്കാനാവാത്തതാണ് ഏറ്റവും വലിയ വിഷമം. എന്റെ അഭിപ്രായത്തില്‍ കളരിയുടെ ബാലപാഠങ്ങള്‍ സ്കൂളുകളില്‍ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യസംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാക്കുന്നതിനും അത് സഹായിക്കും ഇതിനൊപ്പം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് ഉതകുകയും ചെയ്യും’ -ഫേസ്ബുക്ക് കുറിപ്പില്‍ ലിസി പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *