നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്തം പ്രധാനപ്രതിക്കാണെന്നു ഗൂഢാലോചനയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തലശേരിയില്‍ നടന്ന പൊതുപരിപാടിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഗൂഢാലോചന സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ

പ്രധാന പ്രതിയുടെ തന്നെ ഭാവനയാണിത്. പ്രധാന പ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ഒരു സങ്കല്‍പ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് കുറ്റവാളി സങ്കല്പിച്ച് വെക്കുമല്ലോ. അതിന്റെ ഭാഗമായി നടത്തിയ കാര്യം. ഇതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്
പിണറായി വിജയന്‍

കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ചോദ്യം ചെയ്യല്‍ പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താനവ. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഗൂഢാലോചന ഇല്ലെന്ന താന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുതെന്നാണ് ആ വാര്‍ത്ത പരാമര്‍ശിച്ച് താന്‍ പ്രതികരിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
കേസിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന സംബന്ധിച്ച് സൂചനകള്‍ ഇല്ലാതിരുന്നതിനാലാണ് മുഖ്യമനന്ത്രി അങ്ങനെ പറഞ്ഞതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *