ദുബൈയില്‍ വാക്സിൻ കേന്ദ്രങ്ങളിൽ സൗകര്യം; റമദാനിലും തുറന്നു പ്രവർത്തിക്കും

ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് പരിശോധന-വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഡി.എച്ച.എക്ക് കീഴിലുള്ള ആശുപത്രികൾ, ക്ലിനിക്കുകൾ, കോവിഡ് സ്ക്രീനിംഗ് – വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തന സമയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മിക്ക കേന്ദ്രങ്ങളും രാവിലെ എട്ടു മണിക്ക് ആരംഭിച്ച് ഉച്ചയോടെ പ്രവർത്തനം അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. എന്നാൽ കോവിഡ് പരിശോധന കേന്ദ്രങ്ങളായി അൽ ബദ ആരോഗ്യ കേന്ദ്രം, അൽ ഖവാനീജ് ആരോഗ്യ കേന്ദ്രം, ദുബൈ മുനിസിപ്പാലിറ്റി ആരോഗ്യ കേന്ദ്രം എന്നിവ റമദാനിലും പൂർണസമയം പ്രവർത്തിക്കും.

ദുബൈയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പത് മണി മുതൽ അർധരാത്രി വരെ പ്രവർത്തിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയുള്ള സമയത്ത് കേന്ദ്രങ്ങളിലെത്തി വാക്സിനേഷൻ സ്വീകരിക്കാം. എന്നാൽ റമദാനിലെ അവാസന പത്ത് ദിവസങ്ങളിൽ പകൽ സമയത്തുള്ള ഷിഫ്റ്റിൽ മാത്രമായിരിക്കും കേന്ദ്രങ്ങളുടെ പ്രവർത്തനം. ഡി.എച്ച്.എയുടെ നാദ് അൽ ഹമർ, അൽ ബർഷ, എയർപോർട്ട് മെഡിക്കൽ സെൻറർ തുടങ്ങിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എല്ലാ ദിവസവും പ്രവർത്തിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *