തെ​ര​ഞ്ഞെ​ടു​പ്പ് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്താന്‍ കേ​ന്ദ്ര തെ​ര. ക​മ്മീ​ഷ​ന് ശി​പാ​ര്‍​ശ ചെ​യ്ത് ടി​ക്കാ​റാം മീ​ണ

വരുന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്താ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ശി​പാ​ര്‍​ശ ചെ​യ്ത് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ടി​ക്കാ​റാം മീ​ണ. കോ​വി​ഡ് പശ്ചാത്തലത്തില്‍ സ്ഥി​തി​ഗ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച്‌ നേ​ര​ത്തെ വോ​ട്ടെ​ടു​പ്പ് ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ത്താ​നാ​ണ് തീരുമാനിച്ചത് .എ​ന്നാ​ല്‍ ഒ​റ്റ​ഘ​ട്ട​മാ​യി ത​ന്നെ ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നാ​ണ് ടി​ക്കാ​റാം മീ​ണ​ ശി​പാ​ര്‍​ശ ചെയ്യുന്നത് .

അതെ സമയം ഏ​പ്രി​ല്‍ 15ന് ​മു​ന്‍​പാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും അദ്ദേഹം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി സം​ബ​ന്ധി​ച്ച്‌ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ ഫെ​ബ്രു​വ​രി​യി​ല്‍ സംസ്ഥാനത്തെത്തുമെന്നും ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *