തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം അമേരിക്കൻ ജനതയോട് വോട്ട്​ചെയ്യണമെന്ന അഭ്യർഥനയുമായി ട്രംപിന്‍റെ മകൻ.

അമേരിക്കയില്‍ പ്രസിഡന്‍റ് ​തെരഞ്ഞെടുപ്പ് ​കഴിഞ്ഞ് ​ഒരാഴ്ച പിന്നിട്ടു. റെക്കോര്‍ഡ് വോട്ടിംഗ് ​രേഖപ്പെടുത്തിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള മാരത്തോൺ വോട്ടെണ്ണലിനും ശേഷം റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബെഡൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എന്നാല്‍ എല്ലാം കഴിഞ്ഞ് ഇപ്പോഴിതാ അമേരിക്കന്‍ ജനതയോട് വോട്ട്​ചെയ്യണമെന്ന അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് ഡോണാൾഡ്​ ട്രംപിന്‍റെ മകൻ. ട്രംപിന്‍റെ രണ്ടാമത്തെ മകനായ എറിക് ട്രംപിനാണ് അബദ്ധം പറ്റിയിരിക്കുന്നത്. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ്​എറിക്​ ട്രംപ്​ വോട്ട് ​ചെയ്യണമെന്ന അഭ്യർഥനയുമായുള്ള ട്വീറ്റുമായി വന്നത്.

‘മിനിസോട്ട, പുറത്തിറങ്ങൂ വോട്ട്​ചെയ്യൂ’ എന്നായിരുന്നു എറിക് ട്രംപിന്‍റെ​ ട്വിറ്റ്​. അബദ്ധം മനസ്സിലാക്കി മിനിറ്റുകൾക്കകംതന്നെ എറിക് ട്വീറ്റ്​ നീക്കം​ ചെയ്തെങ്കിലും സോഷ്യല്‍മീഡിയക്ക് അത് സ്ക്രീന്‍ഷോട്ടായി എടുക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു. ആ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്​ വൈറലായത് മണിക്കൂറുകൾക്കകമാണ്.

തെരഞ്ഞെടുപ്പ് ദിവസവും എറിക്​ ഇത്തരത്തിൽ വോട്ട്​ചെയ്യാൻ ആഹ്വാനം ചെയ്ത് നിരവധി ട്വീറ്റുകൾ ചെയ്തിരുന്നു. ട്വീറ്റ് ഷെഡ്യൂൾ ചെയ്തതിലെ അപാകതയാകാം ഒരാഴ്ചയ്ക്ക് ശേഷം ഇലക്ഷന്‍ ട്വീറ്റ് വരാനുള്ള കാരണമെന്നാണ് വിലയിരുത്തുന്നത്. എന്തായാലും എറികിനെ പരിഹസിച്ച്​ നിരവധി പേരാണ് ട്വീറ്റുകളുമായി രംഗത്തെത്തിയിരുക്കുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *