തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്കാണ് ക്ഷേത്ര നട അടയ്ക്കുക. കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച്‌ പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്. ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നവംബര്‍ 12 ന് ക്ഷേത്ര നട തുറക്കും. നവംബര്‍ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്നത്. പുതിയ ശബരിമല , മാളികപ്പുറം മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണവും 15ന് നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *