തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെവേണം: ബിപിന്‍ റാവത്ത്

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുക തന്നെയാണ് വേണ്ടതെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പിന്തുണ കിട്ടുംതോറം തീവ്രവാദം വളരുകയേ ഉള്ളു. തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന രാജ്യമെന്ന നിലയില്‍ ത്രീവ്രവാദത്തിനെതിരെ ഇന്ത്യ സ്വന്തം രീതിയില്‍ യുദ്ധം ചെയ്യണമെന്നും തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങളും കൈകോര്‍ക്കണമെന്നും റാവത്ത് പറഞ്ഞു.

തീവ്രവാദികള്‍ക്ക് ഫണ്ട് ലഭിക്കുന്നത് തടയാന്‍ കഴിയണം. ഇവര്‍ക്ക് ആണവ, രാസ ആയുധങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് എല്ലാ വര്‍ഷവും കൂടാറുള്ള റെയ്സിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ ഒരിക്കലും യുദ്ധമായി കാണാനാവില്ല. ലോകരാജ്യങ്ങള്‍ ഒരുമിച്ച്‌ ഇതിനെ നേരിട്ടേ തീരു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടില്‍ തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുണ്ടാവാം. അവരെയാണ് ആദ്യം നേരിടേണ്ടത്. പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ റാവത്ത് പറഞ്ഞു.

നമ്മുടെ ജോലി നമ്മള്‍ തന്നെ ചെയ്യണം. എന്നാല്‍, അഗോള സമൂഹത്തിന്റെ സഹായമുണ്ടെങ്കിലേ ഈ വിപത്തിനെ പുര്‍ണമായും നശിപ്പിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആയുധ വില്‍പ്പനക്കാര്‍ ആയുധങ്ങള്‍ വില്‍ക്കുമ്ബോള്‍ അവക്ക് മുകളില്‍ അതുണ്ടാക്കിയ സ്ഥലം സൂചിപ്പിക്കുന്ന പ്രത്യേക ചിഹ്നമോ മറ്റോ പതിപ്പിക്കണം. തീവ്രവാദികള്‍ക്ക് ലഭിക്കുന്ന അതിനൂന ആയുധങ്ങള്‍ അവര്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അറിയാത്ത സാഹചര്യമാണ് പലപ്പോഴും. മയക്കുമരുന്ന് കച്ചവടമാണ് പണം കണ്ടെത്താന്‍ അവരുപയോഗിക്കുന്ന മറ്റൊരു വഴി. ഇതും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു – റാവത്ത് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *