തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം; സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം.
കേന്ദ്ര തീരുമാനം നിയമാനുസൃതമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കവെ സ്വകാര്യ കമ്ബനിക്ക് വിമാനത്താവളം കൈമാറാനുള്ള കേന്ദ്ര തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തെ നടത്തിപ്പിനാണ് അദാനി ഗ്രൂപ്പിനു കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *