തലസ്ഥാന നഗരത്തില്‍ വന്‍ സ്വര്‍ണ വേട്ട; പിടികൂടിയത് 41 ലക്ഷത്തിന്റെ സ്വര്‍ണം

തി​രു​വ​ന​ന്ത​പു​രം വിമാനത്താവളത്തില്‍ 41 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 41 ല​ക്ഷ​ത്തിന്റെ സ്വ​ര്‍ണം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ക​സ്​​റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. സ്വ​ര്‍ണ​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി സ്വ​ദേ​ശി​ക​ളാ​യ റ​ഹ്​​മാ​ന്‍ (41) അ​ബ്​​ദു​ല്‍ ഫൈ​സി​ന്‍ (26) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ദുബൈ​യി​ല്‍ നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ഫ്ളൈ ​ദുബൈ എ​യ​ര്‍ലൈ​ന്‍സ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന ഇ​വ​ര്‍ 800 ഗ്രം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍ണം ക്യാ​പ്സൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.
എന്നാല്‍ വി​മാ​ന​ത്തി​ല്‍ നി​ന്ന്​ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്കു​ന്ന ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രു​ടെ ന​ട​ത്ത​ത്തി​ല്‍ പ​ന്തി​കേ​ട് തോ​ന്നി​യ​തോ​ടെ പാ​സ്പോ​ര്‍ട്ട് വാ​ങ്ങി പ​രി​ശോ​ധി​ച്ചു. ഇ​വ​ര്‍ സ്ഥ​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​താണെ​ന്ന് മ​ന​സ്സി​ലാ​ക്കി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്പ്പോ​ഴാ​ണ് സ്വ​ര്‍ണം ഒ​ളി​പ്പി​ച്ച​താ​യി വി​വ​രം കി​ട്ടി​യ​ത്. തു​ട​ര്‍ന്ന്, ഇ​വ​രെ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യാ​ണ് സ്വ​ര്‍ണം കണ്ടെ​ടു​ത്ത​ത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *