തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുല മുന്നോട്ട് വച്ച്‌ ജോസ് കെ മാണി; ജോസഫ് വിഭാഗത്തിന്‍റെ നിര്‍ണായക യോഗം ഇന്ന്

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് ഭരണം മാറുന്നതിന് പുതിയ ഫോര്‍മുലയുമായി ജോസ് കെ.മാണി. മാണി-ജോസഫ് ലയനസമയത്തെ സീറ്റ് അനുപാതം വരുന്ന തെരഞ്ഞെടുപ്പിലും നടപ്പാക്കണമെന്നാണ് പ്രധാന ഉപാധി. വിഷയം ചര്‍ച്ച ചെയ്യാന്‍ ജോസഫ് വിഭാഗം ഇന്ന് ചങ്ങനാശ്ശേരിയില്‍ നിര്‍ണായക യോഗം ചേരും.

തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് അംഗീകരിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ടുനല്‍കും. എന്നാല്‍ മുസ്ലീംലീഗ് നേതാക്കളുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലെ ഉപാധികള്‍ പൂര്‍ണ്ണമായും തള്ളാന്‍ ഇരുവിഭാഗവും തയ്യാറല്ല. തര്‍ക്കം നീട്ടിക്കൊണ്ട് പോകരുതെന്ന് യു.ഡി.എഫ് നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒന്നര ദിവസത്തെ മാരത്തോണ്‍ ചര്‍ച്ചക്കൊടുവിലാണ് ചില വിട്ടുവീഴ്ചകള്‍ക്ക് ജോസ് വിഭാഗം തയ്യാറായത്. മാണി ജോസഫ് ലയനസമയത്ത് അംഗീകരിച്ച അനുപാതത്തില്‍ ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലും സീറ്റ് വീതം വയ്ക്കണം. അതായത് പിടിച്ചെടുത്ത സീറ്റുകള്‍ നല്‍കണമെന്നാണ് ജോസ് വിഭാഗത്തിന്‍റെ പ്രധാന ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *