തകര്‍ച്ചയിലായ വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് രക്ഷാപദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നോട്ട് റദ്ദാക്കലിന്റെയും ജിഎസ്ടിയുടെയും പശ്ചാത്തലത്തില്‍ തകര്‍ച്ചയിലായ ചെറുകിട, ഇടത്തരം വ്യവസായ മേഖലയുടെ (എംഎസ്എംഇ) പുനരുദ്ധാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ 100 എംഎസ്എംഇ ജില്ലകളുടെ സമഗ്ര വികസനമാണു ലക്ഷ്യം.

ഒരു കോടി രൂപ വരെ വായ്പയ്ക്ക് ബാങ്കില്‍ പോകേണ്ട. പോര്‍ട്ടല്‍ വഴി അപേക്ഷിച്ചാല്‍ 59 മിനിറ്റിനകം തത്വത്തില്‍ അംഗീകാരം. 72,680 ചെറുകിട സംരംഭകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ തത്സമയ അപേക്ഷ നല്‍കി വായ്പ വാങ്ങിയതു 994 പേര്‍.

രക്ഷാപദ്ധതി ഇങ്ങനെ:

കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവരുടെ പുതിയ വായ്പയ്ക്കും അധിക വായ്പയ്ക്കും 5% പലിശയിളവ്. നിലവില്‍ ഇത് 3%.

500 കോടി രൂപയിലേറെ വിറ്റുവരവുള്ള വലിയ സ്ഥാപനങ്ങളുമായി ഇടപാടു നടത്തുന്നവര്‍ക്ക് ഇടപാടിന്റെ രസീത് ട്രേഡേഴ്‌സ് പോര്‍ട്ടലില്‍ നല്‍കാം. ബാങ്കുകള്‍ അത് ഈടായി കണക്കാക്കും. ബില്‍ വൈകുന്നതിനെക്കുറിച്ചു പരാതിയുണ്ടെങ്കില്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയാല്‍ സമയബന്ധിത പരിഹാരം.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്രയവിക്രയത്തിന്റെ 25% ചെറുകിട, ഇടത്തരം മേഖലയുമായി നടത്തണം; 3% വനിതാ സംരംഭകരുമായും.

ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലെയ്‌സ് (ജെം) വഴി സാധനങ്ങള്‍ വിറ്റഴിക്കാന്‍ സൗകര്യം.

സാങ്കേതികവിദ്യ പരിഷ്‌കരിക്കുന്നതിന് 6,000 രൂപ മുടക്കി രാജ്യമെങ്ങും ‘ഉപകരണമുറി’കള്‍. അവയുടെ മേല്‍നോട്ടത്തിന് 20 മുഖ്യകേന്ദ്രങ്ങള്‍.

ഔഷധ സ്ഥാപനങ്ങള്‍ക്കു നേരിട്ട് ഇടപാടുകാരിലെത്താന്‍ അന്തരീക്ഷമൊരുക്കും. ഫാര്‍മ ക്ലസ്റ്ററുകളുടെ വികസനത്തിനു പ്രത്യേക പദ്ധതി.

വായു മലിനീകരണ, ജല മലിനീകരണ നിയമങ്ങളനുസരിച്ച് ഒരു അനുമതി മതിയാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *