ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: മൂന്നു പേര്‍ കസ്റ്റഡിയില്‍

മയൂര്‍ വിഹാറില്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. സമീപത്തെ പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപെപടുത്തും. മര്‍ദ്ദനമേറ്റ് അവശതയിലായ രജതിനെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്. ഡല്‍ഹി പബ്ളിക് സ്കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിയായ രജതിനെ കഴിഞ്ഞദിവസമാണ് അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് മയൂര്‍ വിഹാര്‍ ഫേസ് വണ്ണിലെ മുഴുവന്‍ കടകളും പൊലീസ് അടപ്പിച്ചു.

സംഭവത്തില്‍ നിസംഗ നിലപാട് സ്വീകരിക്കുന്ന ഡല്‍ഹി പൊലീസിനെതിരെ മലയാളി സംഘടനകള്‍ അടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *