ട്രാക്കില്‍ നിര്‍മാണം:നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമെന്ന് റെയില്‍വെ

കോട്ടയം: ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു.

നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം- കൊല്ലം പാസഞ്ചര്‍ കായംകുളത്തു യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ വഴിയുള്ള 66309 എറണാകുളം-കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും.56394 കൊല്ലം-കോട്ടയം പാസഞ്ചര്‍ ചൊവ്വാഴ്ച രാവിലെ 9.30നു കായംകുളത്തുനിന്നാകും യാത്ര തുടങ്ങുക.16343 തിരുവനന്തപുരം സെന്‍ട്രല്‍-മധുര ജംക്ഷന്‍ അമൃതാ എക്‌സ്പ്രസ് 20 മിനിറ്റ് പെരിനാട് സ്റ്റേഷനില്‍ പിടിച്ചിടും

19260 ഭാവ്‌നഗര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 60 മിനിറ്റ് ശാസ്താംകോട്ടയില്‍ പിടിച്ചിടും.66308 കൊല്ലം-എറണാകുളം മെമു മേയ് അഞ്ചു വരെ ഒരു മണിക്കൂര്‍ വൈകി 12.35നേ കൊല്ലത്തുനിന്നു പുറപ്പെടൂ.
56387 എറണാകുളം-കായംകുളം പാസഞ്ചര്‍ മേയ് അഞ്ചു വരെ 45 മിനിറ്റ് വൈകി എറണാകുളത്തുനിന്ന് 12.45നേ പുറപ്പെടൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *