ടിക് ടോക് നിരോധനത്തിന് സ്റ്റേ; വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് അമേരിക്കൻ ഗവൺമെൻറ്

അമേരിക്കയിൽ ടിക്​ടോക്​ നിരോധിച്ച നടപടി സ്റ്റേ ചെയ്തു കൊണ്ട് ഫെഡറൽ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകും. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​ന്‍റെ ഉത്തരവ് ​പ്രകാരമായിരുന്നു അമേരിക്കയിൽ ടിക്ടോകിന് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
എന്നാൽ നിരോധനം നിലവിൽ വരുന്നതിന്​ മണിക്കൂറുകൾ മുമ്പ് കോടതി സ്റ്റേ വിധിക്കുകയായിരുന്നു. യു.എസ്​ ഡിസ്​ട്രിക്​ട്​ കോടതി വിധിക്കെതിരെ അമേരിക്കൻ സർക്കാർ പുനഃപരിശോധനാ ഹരജി നൽകും. യു.എസ്. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
ട്രംപി​ന്‍റെ ഉത്തരവിനെതിരെ ടിക്ടോക് ഉടമസ്ഥരായ ചൈനീസ്​ കമ്പനി സമർപ്പിച്ച ഹരജിയിലാണ് നിരോധന നടപടി കോടതി സ്റ്റേ ചെയ്തത്. അമേരിക്കൻ ഭരണഘടനയിലെ ആദ്യ ഭേദഗതിയായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഈ നടപടി ഹനിക്കുകയാണെന്നും അധികാരത്തിന്​ പുറത്തുള്ള കാര്യങ്ങളാണ്​ ട്രംപ്​ ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചൈനീസ് കമ്പനിയായ ബെറ്റ്ഡാൻസിന്റെ ഹരജി.
കൊളംബിയയിലെ യു.എസ്​ ഡിസ്​ട്രിക്​ട്​ കോടതി ജഡ്​ജി കാൾ നിക്കോളാസ് ആണ് ഹരജി പരിഗണിച്ച് വിധി പറഞ്ഞത്. നവംബർ മുതൽ പൂർണമായും നിരോധിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന ആവശ്യവും ടിക്ടോക് ഉടമസ്ഥർ ഹരജിയോടൊപ്പം ഉന്നയിച്ചിരുന്നു, എന്നാൽ ​കോടതി ഈ ആവശ്യം പരിഗണിച്ചില്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *