ഞങ്ങൾ നല്ല രീതിയിൽ തന്നെ പരിശ്രമിച്ചുവെന്ന് കരുതുന്നു, കർണ്ണന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് രജീഷ

മാരി സെൽവരാജ് സംവിധാനം ചെയ്ത കർണ്ണൻ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം അറിയിച്ച് എത്തിയിരിക്കുകയാണ് രജീഷ വിജയൻ. തന്റെ ട്വിറ്റർ പേജിലൂടെയാണ് രജീഷ പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്.

ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം 6.20 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. ഇതോടെ ആകെ ബോക്‌സ് ഓഫീസ് തുക 16.70 കോടിയായി. അമ്പത് ശതമാനം പ്രദര്‍ശനനാനുമതിയില്‍ തന്നെയാണ് രണ്ട് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ 16.70 കോടിയായത്. ഇനി വരാനിരിക്കുന്ന വാരാന്ത്യത്തില്‍ ചിത്രത്തിന്റെ റെക്കോഡ് കളക്ക്ഷനായിരിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

നിലവില്‍ തമിഴ് നാട്ടിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം തമിഴകത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കര്‍ണ്ണന്‍.

പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണനില്‍ ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ലാലിന്റെയും യോഗി ബാബുവിന്റെയും കഥാപാത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *