ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പി.സി ജോര്‍ജ് എം.എല്‍.എ രംഗത്ത്

തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് പുറത്തുപോയ ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പി.സി ജോര്‍ജ് എം.എല്‍.എ. ജോസ് കെ മാണിയുടെ കാര്യം കട്ടപൊകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ജോസ് കെ മാണിയെ സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഡി.എയുടെ കൂടെ പോയാല്‍ മദ്ധ്യതിരുവിതാംകൂര്‍ മേഖലയില്‍ ജോസിന് യാതൊരു ചലനവും ഉണ്ടാക്കാനാവില്ല. എങ്ങനെയെങ്കിലും കാലുപിടിച്ച്‌ യു.ഡി.എഫിലേക്ക് തിരികെ വരുന്നതായിരിക്കും ജോസിന് ലാഭം. അല്ലെങ്കില്‍ ജോസിന്റെയും പാര്‍ട്ടിയുടെയും കാര്യം ഗതികേടിലാകുമെന്നും ജോര്‍ജ് വിമര്‍ശിച്ചു.

മുന്നണിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന സാഹചര്യം ജോസ് കെ മാണിയുടെ വിവരക്കേടായാണ്. അവന് പക്വത വന്നിട്ടില്ല. അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ബെന്നിബഹന്നാനും ഉള്‍പ്പെടെയുള്ള യു.ഡി.എഫിലെ നേതാക്കള്‍ പറയുന്ന ധാരണ കളവാണെന്ന് അയാള്‍ പറയുമോയെന്നും പി.സി ജോര്‍ജ് ചോദിച്ചു. രാഷ്ട്രീയത്തില്‍ സാമാന്യ വിവരമുള്ളവര്‍ ചെയ്യാത്ത കാര്യങ്ങളാണ് ജോസ് കെ മാണി ഇപ്പോള്‍ ചെയ്‌തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *