ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കോവിഡ്‌ വാക്‌സിന്‍ ഫലപ്രദമെന്ന്‌ പഠനം

ന്യൂജേഴ്സി > ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്സിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പരീക്ഷണഫലം. ഒന്ന്, രണ്ട് പരീക്ഷണങ്ങളുടെ ഇടക്കാല റിപ്പോര്‍ട്ട് മെഡിക്കല്‍ വെബ്സൈറ്റായ മെഡ്‌ആര്‍എക്സ്‌ഐവിയിലാണ് പ്രസീദ്ധീകരിച്ചത്. ഫലം ശാസ്ത്രീയ അവലോകനം നടത്തിയിട്ടില്ല.

അഡ്26കോവ്2എസ് എന്ന വാക്സിന്‍ കുരങ്ങുകളില്‍ വിജയകരമായി പരീക്ഷിച്ചതിനുശേഷമാണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത്. ആരോഗ്യമുള്ള 1000 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. രണ്ടു തവണയായാണ് വാക്സിന്‍ നല്‍കിയത്.

പരീക്ഷണത്തില്‍ യുവാക്കളില്‍ വാക്സിന്‍ പ്രതിരോധശേഷി വര്‍ധിപ്പിച്ചെങ്കിലും 65 വയസ്സിനു മുകളിലുള്ള 15 പേരില്‍മാത്രമാണ് പ്രതിരോധശേഷിയുണ്ടായത്. പ്രായമായവരില്‍ 36 ശതമാനം പേരിലും തളര്‍ച്ചയും പേശിവേദനയുമുള്‍പ്പെടെയുള്ള പാര്‍ശ്വഫലമുണ്ടായി.
എന്നാല്‍ വാക്സിന്‍ സ്വീകരിച്ച്‌ 29 ദിവസത്തിനുള്ളില്‍ 98ശതമാനം പേരിലും കോവിഡിനെ ചെറുക്കുന്ന ആന്റിബോഡി വികസിപ്പിച്ചതായി കണ്ടെത്തി.

പുതിയ ഫലത്തിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനഘട്ട പരീക്ഷണത്തിന് തുടക്കം കുറിച്ചു. 60,000 പേരില്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഫലം ഈ വര്‍ഷം അവസാനമോ പുതുവര്‍ഷത്തിലോ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *