ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്, ഈ ആക്രമണം അയാളുടെ കരിയർ തകർക്കും’; കൈലാഷിന് പിന്തുണയുമായി സംവിധായകർ

നടന്‍ കൈലാഷിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ രംഗത്ത്. വിനോദ് സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന ചിത്രത്തിലെ കൈലാഷിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തെ കളിയാക്കി ട്രോളുകള്‍ പ്രചരിച്ചത്. ക്യാപ്റ്റന്‍ അഭിനവായിട്ടാണ് ചിത്രത്തില്‍ കൈലാഷ് അഭിനയിക്കുന്നത്. തോക്കു ചൂണ്ടി നില്‍ക്കുന്ന കൈലാഷിന്‍റെ പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നടന്‍റെ പഴയകാല കഥാപാത്രങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ട്രോളുകളാണ് പിന്നീട് വ്യാപകമായി പ്രചരിച്ചത്. ജീവിക്കാന്‍ വേണ്ടിയാണ് കൈലാഷ് കഷ്ടപ്പെടുന്നതെന്നും സാധാരണക്കാരനായ നടനാണെന്നും വിനോദ് ഫേസ്ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ അരുണ്‍ ഗോപിയും കൈലാഷിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. പലർക്കും ഇതൊക്കെ നേരമ്പോക്കുകൾ ആകും അടച്ചിട്ട മുറിയിലുരുന്നു മറ്റൊരാളെ മുറിപ്പെടുത്താൻ പാകത്തിൽ വാക്കുകൾ വെറുതെ സോഷ്യൽ മീഡിയയിലെഴുതി വിട്ടാൽ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും… അതിനപ്പുറമാണ് സിനിമ എന്നത് പലർക്കും… മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം…!! അപേക്ഷയാണെന്നും അരുണിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *