ജിഷ്ണുവിന്റെ ആത്മഹത്യ: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ അധികൃതരുടെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വീട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു.

മകന്‍ ഒരിക്കലും കോപ്പി അടിക്കില്ല. നന്നായി പഠിക്കുന്ന ആളായിരുന്നു അവന്‍. മകന്റെ മരണത്തിന്റെ ഉത്തരവാദികള്‍ കോളജ് മാനേജ്‌മെന്റാണെന്നും അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും ജിഷ്ണുവിന്റെ അമ്മ മന്ത്രിയോട് ആവശ്യപ്പെട്ടു. ആതാമഹത്യാകുറിപ്പ് അവന്‍ എഴുതാന്‍ സാധ്യതയില്ലെന്നും മരണത്തില്‍ ദുരൂഹതയുണന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് മന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചത്. സര്‍ക്കാരിന്റെ സഹായധനവും മന്ത്രി കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *