ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയല്ല അമ്മ; ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

കൊച്ചി: നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ പുറത്തായ ഒരു ശബ്ദരേഖയാണ് പുതിയ വിവാദം സൃഷ്ടിക്കുന്നത്. താരസംഘടനയായ അമ്മയിലെ വിവാദത്തില്‍ ജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ചുകൊണ്ട് ഗണേഷ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച വാട്‌സാപ്പ് സന്ദേശമാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.

അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. പൊതുജന പിന്തുണയുടെ ആവശ്യവുമില്ല. ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയുമല്ല ഇത്. രാഷ്ട്രീയക്കാര്‍ നടത്തിയ പ്രസ്താവനകള്‍ ചാനലുകളില്‍ പേര് വരാന്‍ വേണ്ടി മാത്രമാണ്. രാജിവച്ച നാലു നടിമാരെയും ഗണേഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

അമ്മയില്‍ സ്ഥിരം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. സിനിമയിലും അമ്മയിലും സജീവമല്ലാത്തവരാണ് രാജിവച്ചതെന്നും പത്രവാര്‍ത്തയും ഫേസ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുത്. വാര്‍ത്തകള്‍ രണ്ടു ദിവസംകൊണ്ട് അടങ്ങുമെന്നും ഗണേഷ്‌കുമാര്‍ ശബ്ദസന്ദേശത്തില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *