ചൈനയുടെ ബഹിരാകാശ നിലയം അടുത്ത ആഴ്ച ഭൂമിയില്‍ പതിക്കും : ലോകത്തെ പ്രധാന സിറ്റികള്‍ ഭീതിയുടെ നിഴലില്‍

വാഷിങ്ടണ്‍: നിയന്ത്രണം നഷ്ടമായ ചൈനിസ് ബഹിരാകാശ വാഹനമായ ടിയാങ്ഗോങ്-1 അടുത്തയാഴ്ചയോടെ ഭൂമിയില്‍ പതിക്കും. 2016ലാണ് ഈ ബഹിരാകാശ നിലയത്തിന്റൈ നിയന്ത്രണം നഷ്ടമായത്. ലോകത്തിലെ എല്ലാ ബഹിരാകാശ ഏജന്‍സികളും ഈ വാഹനത്തിന്റെ ഭൂമിയിലേക്കുള്ള സഞ്ചാരപാതയെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇത് അമേരിക്കയിലേ ന്യൂയോര്‍ക്കിലോ യൂറോപ്പിലോ പതിച്ചേക്കുമെന്നാണ് വിദഗ്ധരായ ശാസ്ത്രജ്ഞന്മാരുടെ നിഗമനം.

മാര്‍ച്ച്‌ 30നും ഏപ്രില്‍ ആറിനും ഇടയില്‍ ഇത് ഭമിയില്‍ പതിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഈ ബഹിരാകാശ നിലയം ഇതോടെ ലോകത്തെ പ്രധാന സിറ്റികളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ്. ചൈനയുടെ ആദ്യത്തെ പ്രോട്ടോ ടൈപ്പ് സ്റ്റേഷനാണ് ടിയാങ്ഗോങ്-1. ന്യൂയോര്‍ക്ക്, ബാഴ്സിലോണ, ബീജിങ്, ഷിക്കാഗോ, ഇസ്താംബൂള്‍, റോം, ടൊറന്റോ എന്നീ നഗരങ്ങളാണ് ഭീതിയിലായിരിക്കുന്നത്. ബീജിങ്, റോം, ടൊറന്റോ എന്നീ പ്രദേശങ്ങളും ഭീതിയുടെ നിഴലിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *