ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തോല്‍വി

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും മധ്യനിര അപ്പാടെ തവിടുപൊടിയായതാണ് ചെന്നൈയെ മറ്റൊരു തോല്‍വിയിലേക്ക് വഴിതെളിച്ചത്. ഇതോടെ കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും ചെന്നൈ തോറ്റു. അഞ്ച് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയുടെ മൂന്നാം ജയമാണ് ഇത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമായി.

മികച്ച ബൌളിങ് പ്രകടനമായിരുന്നു ഇരു ടീമുകളും നടത്തിയത്. 81 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയെ മാറ്റി നിര്‍ത്തിയാല്‍ കൊല്‍ക്കത്ത ബാറ്റിങ് അമ്പേ പരാജയമായിരുന്നു. നിശ്ചിത 20 ഓവറില്‍ 167 റണ്‍സിന് നൈറ്റ് റൈഡേഴ്സിനെ പുറത്താക്കാന്‍ ചെന്നൈക്കായി. ബ്രാവോ മൂന്നും, കരണ്‍ ശര്‍മ, ശര്‍ദ്ധുല്‍ ഠാക്കൂര്‍, സാം കറന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

തുടക്കം ഗംഭീരമായെങ്കിലും മധ്യ നിരയിലെ ഫോമില്ലായ്മയാണ് ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചത്. ഷെയിന്‍ വാട്സണ്‍ 50 റണ്‍സ് നേടി. കൂടാതെ, റായിഡു 30 റണ്‍സ് നേടിയതൊഴിച്ചാല്‍ ആരും തന്നെ ചെന്നൈ നിരയില്‍ തിളങ്ങിയില്ല. അവസാന ഓവറുകളില്‍ ജഡേജ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിജയം അവരുടെ കൈകളില്‍ നിന്നും വിട്ടു പോയിരുന്നു. 12 പന്തില്‍ നിന്നും വെറും 7 റണ്‍സ് മാത്രം നേടിക്കൊണ്ട് പുറത്താകാതെ നിന്ന കേദാര്‍ ജാദവ് തന്‍റെ മോശം ഫോം വീണ്ടും തുടര്‍ന്നു. കെകെആറിനായി കമ്മിന്‍സ് ഒഴിച്ച് പന്തെറിയാനെത്തിയ അഞ്ച് ബൌളര്‍മാരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും മധ്യനിര അപ്പാടെ തവിടുപൊടിയായതാണ് ചെന്നൈയെ മറ്റൊരു തോല്‍വിയിലേക്ക് വഴിതെളിച്ചത്. ഇതോടെ കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും ചെന്നൈ തോറ്റു. അഞ്ച് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയുടെ മൂന്നാം ജയമാണ് ഇത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമായി.

മികച്ച ബൌളിങ് പ്രകടനമായിരുന്നു ഇരു ടീമുകളും നടത്തിയത്. 81 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയെ മാറ്റി നിര്‍ത്തിയാല്‍ കൊല്‍ക്കത്ത ബാറ്റിങ് അമ്പേ പരാജയമായിരുന്നു. നിശ്ചിത 20 ഓവറില്‍ 167 റണ്‍സിന് നൈറ്റ് റൈഡേഴ്സിനെ പുറത്താക്കാന്‍ ചെന്നൈക്കായി. ബ്രാവോ മൂന്നും, കരണ്‍ ശര്‍മ, ശര്‍ദ്ധുല്‍ ഠാക്കൂര്‍, സാം കറന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

തുടക്കം ഗംഭീരമായെങ്കിലും മധ്യ നിരയിലെ ഫോമില്ലായ്മയാണ് ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചത്. ഷെയിന്‍ വാട്സണ്‍ 50 റണ്‍സ് നേടി. കൂടാതെ, റായിഡു 30 റണ്‍സ് നേടിയതൊഴിച്ചാല്‍ ആരും തന്നെ ചെന്നൈ നിരയില്‍ തിളങ്ങിയില്ല. അവസാന ഓവറുകളില്‍ ജഡേജ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചെങ്കിലും അപ്പോഴേക്കും വിജയം അവരുടെ കൈകളില്‍ നിന്നും വിട്ടു പോയിരുന്നു. 12 പന്തില്‍ നിന്നും വെറും 7 റണ്‍സ് മാത്രം നേടിക്കൊണ്ട് പുറത്താകാതെ നിന്ന കേദാര്‍ ജാദവ് തന്‍റെ മോശം ഫോം വീണ്ടും തുടര്‍ന്നു. കെകെആറിനായി കമ്മിന്‍സ് ഒഴിച്ച് പന്തെറിയാനെത്തിയ അഞ്ച് ബൌളര്‍മാരും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *