ചീരുവിന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിലുമായി ധ്രുവ സർജ

ചിരഞ്‍ജീവി സര്‍ജയുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് നടന്റെ കുടുംബവും ഒപ്പം സിനിമാപ്രേമികളും . മേഘ്‍ന രാജ് ഗര്‍ഭിണിയാണ് എന്നറിഞ്ഞതുമുതല്‍ സ്‍നേഹം അറിയിച്ച്‌ ആരാധകര്‍ കൂടെത്തന്നെ ഉണ്ട്. അടുത്തിടെ ഉണ്ടായ ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണ വാര്‍ത്ത ആരാധകരെ വളരെയധികം വിഷമത്തിലാക്കിയിരുന്നു . ജൂനിയര്‍ ചീരുവിലൂടെ ദുഃഖത്തില്‍ നിന്നും കരകയറാനാണ് കുടുംബവും ആരാധകരും ഇപ്പോള്‍ ശ്രമിക്കുന്നത്. തന്റെ ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജ ആഗ്രഹിക്കുന്നതുപോലെ ചിരിച്ചുകൊണ്ട് ജീവിക്കാനാണ് മേഘ്‍നയും ശ്രമിക്കുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ കുഞ്ഞിന് സഹോദരന്‍ ധ്രുവ സര്‍ജ വാങ്ങിവെച്ച സമ്മാനത്തിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് .
അടുത്ത സുഹൃത്തുക്കളെപോലെയായിരുന്നു സഹോദരങ്ങളായ ധ്രുവ സര്‍ജയും ചിരഞ്‍ജിവി സര്‍ജയും. ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനത്തില്‍ മേഘ്‍ന ശവകുടീരം സന്ദര്‍ശിക്കാന്‍ പോയിരുന്നത് വാര്‍ത്ത ആയിരുന്നു. ഏവരെയും ദുഖത്തിലാക്കി ജൂണ്‍ ഏഴിനായിരുന്നു ചിരഞ്‍ജീവി സര്‍ജ വിട വാങ്ങിയത്.
ധ്രുവ സര്‍ജയുടെ മേല്‍നോട്ടത്തിലായിരുന്നു കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ ആഘോഷം അടുത്തിടെ നടന്നത് .സഹോദരന്‍ ഇല്ലാത്തതിന്റെ ഒരു കുറവും അറിയിക്കാതെയായിരുന്നു ധ്രുവ സര്‍ജ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് .സഹോദരന്‍ ചിരഞ്‍ജീവി സര്‍ജയുടെ വലിയ ഫോട്ടോയും ധ്രുവ സര്‍ജ ഒരുക്കിയിരുന്നു.

ജൂനിയര്‍ ചീരുവിനായി കാത്തിരിക്കുകയാണ് എന്നാണ് സഹോദരന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഇന്ന് ധ്രുവ് സര്‍ജ പറഞ്ഞത് .സഹോദരന്റെ കുഞ്ഞിനായി തൊട്ടില്‍ വാങ്ങിയിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുന്നത് . വീട്ടിലെ ആദ്യത്തെ കണ്‍മണിക്ക് 10 ലക്ഷം രൂപ വിലവരുന്ന വെള്ളിത്തൊട്ടിലാണ് ധ്രുവ സര്‍ജ കാത്തുവച്ചിരിക്കുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *