ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍ വാഹനാപകടം എട്ടു പേര്‍ മരിച്ചു

ഷിംല: സിക്ക് ആരാധനാകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങവെ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. ഒരാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മരണപ്പെട്ടവര്‍ പഞ്ചാബിലെ അമൃത്സര്‍ സ്വദേശികളാണ്. ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍ ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്.

സിക്ക് ആരാധനാലയമായ മണികരണ്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ ആളുകള്‍ വാഹനത്തില്‍ കയറിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *