ഗൽവാനിൽ നിന്ന് പിന്മാറാനൊരുങ്ങി ചൈനീസ് സൈന്യം

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു. സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലെ സന്ദർശിക്കും.

ലെഫ്‌റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടം ഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിയത്. ജൂൺ 6, 22, 30 തിയ്യതികളിൽ ഇരു സൈനിക ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തി. ഗൽവാൻ മേഖലയിൽ സംഘർഷാവസ്ഥക്ക് അയവ് വരുത്താൻ സൈനികരുടെ പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സൈനിക തലത്തിലും നയതന്ത്ര തലത്തിലുമുള്ള ചർച്ചകളിലൂടെ മേഖലയിൽ നിന്ന് പൂർണമായ ചൈനീസ് പിന്മാറ്റം സാധ്യമാക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

നാളെ ലേയിൽ എത്തുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കരസേനാ മേധാവി എം.എം നരേവാണെയും സൈനികരുമായി ആശയ വിനിമയം നടത്തും. ലേയിൽ നിന്ന് അതിർത്തി മേഖലയിൽ കൂടി സന്ദർശനം നടത്താനാണ് രാജ്നാഥ് സിംഗ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *