ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘ ചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കറെ പ്രശംസിച്ചുകൊണ്ടുള്ള കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ട്വീറ്റ് വിവാദത്തില്‍. ഗോള്‍വാള്‍ക്കറുടെ ജന്മവാര്ഷികത്തില് സാംസ്കാരിക വകുപ്പ് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു-
മഹാനായ ചിന്തകനും പണ്ഡിതനും ശ്രദ്ധേയനായ നേതാവുമായിരുന്ന എം എസ് ഗോള്‍വാള്‍ക്കറെ അദ്ദേഹത്തിന്റെ ജന്മദിനത്തില് അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നും പ്രചോദിപ്പിക്കും. തലമുറകളെ മുന്നോട്ട് നയിക്കും
കേന്ദ്ര സാംസ്കാരിക വകുപ്പ്
പ്രഹ്ലാദ് പട്ടേല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസ്, പിഐബി തുടങ്ങിയ അക്കൌണ്ടുകളെ ടാഗ് ചെയ്തിട്ടുമുണ്ട്.