ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല; സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു

തൃശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രണ്ട് പേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്‍െ്‌റ അറിയിപ്പിന്‍െ്‌റ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും വിയ്യുര്‍ ജയിലില്‍ തിരികെയെത്തിച്ചു. സ്വപ്‌നയുടെ ഭര്‍ത്താവും മകളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല.

നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് റമീസ് ചികിത്സ തേടിയത്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതായി എന്‍.ഐ.എ അറിയിച്ചു. ചാറ്റ് സന്ദേശങ്ങളടക്കം 2000 ജിബി തെളിവുകളാണ് ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സന്ദീപ് നായര്‍ അടക്കമുള്ളവരെ എന്‍.ഐ.എ ചോദ്യം ചെയ്ത് തുടങ്ങി.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, വിവിധ ചാറ്റുകള്‍, ഫോട്ടോകള്‍ എന്നിവ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് എന്‍.ഐ.എ വീണ്ടെടുത്തത്. സി.ഡാക്കിലും ഫോറന്‍സിക് ലാബിലുമായി നടത്തിയ പരിശോധനയിലാണ് മായ്ച്ചുകളഞ്ഞ ചാറ്റുകള്‍ അടക്കം വീണ്ടെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *