ഗണ്‍മാന്റെയും ഡ്രൈവറുടെയും സഹായത്തോടെ കാസര്‍കോട് ജില്ലാ കലക്ടര്‍ പിടികൂടിയത് രണ്ട് കോടിയുടെ ചന്ദന മുട്ടികള്‍

ഗണ്‍മാന്റെയും ഡ്രൈവറുടെയും സഹായത്തോടെ കാസര്‍കോട് ജില്ലാ കലക്ടര്‍ പിടികൂടിയത് രണ്ട് കോടിയുടെ ചന്ദന മുട്ടികള്‍. പ്രതികള്‍ മിന്നല്‍ വേഗത്തില്‍ മുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30മണിയോടെയാണ് നാടകീയമായ ചന്ദന വേട്ട നടന്നത്.
34 ചാക്കുകളിലായി 855 കിലോ ചന്ദനമുട്ടികളാണ് പിടികൂടിയത്. ചന്ദനം കടത്താന്‍ എത്തിയ ലോറിയും രണ്ട് കാറുകളും പിടികൂടിയിട്ടുണ്ട്. വിദ്യാനഗറിലെ ജില്ല കലക്ടറുടെയും പൊലീസ് ചീഫിന്റെയും വസതികള്‍ക്ക് മീറ്ററുകള്‍ അകലെ ഗോഡൗണിലും കാറുകളുമായി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദനമുട്ടികള്‍. ഇവയ്ക്ക് രണ്ട് കോടിയോളം രൂപ വിലമതിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പുലര്‍ച്ചെ നാലരയോടെ ചാക്ക് കെട്ടുകള്‍ വീഴുന്ന ശബ്ദം കേട്ട് കലക്ടറുടെ ഗണ്‍മാന്‍ ദിലീഷ് കുമാര്‍, ഡ്രൈവറുടെയും ശ്രീജിത്ത് പൊതുവാള്‍ എന്നിവര്‍ ചെന്ന് നോക്കിയപ്പോഴാണ് മൂന്നംഗ സംഘം ചന്ദനം കടത്തുന്നതായി മനസ്സിലായത്. ഇവര്‍ ഉടന്‍ കലക്ടര്‍ക്ക് വിവരം നല്‍കി. കലക്ടറും സംഘവും എത്തിയപ്പോള്‍ മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. വിദ്യാനഗര്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍ ഖാദറിന്റേതാണ് ചന്ദനം കണ്ടെടുത്ത വീടും ഗോഡൗണും. അബ്ദുല്‍ ഖാദര്‍ സംഭവം അറിഞ്ഞതോടെ ഒളിവില്‍ പോയതായി പറയുന്നു. പ്രതികളെ ആരെയും പിടികൂടാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *