ക​രി​ഞ്ചോ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. ഇ​തു​വ​രെ എ​ട്ടു പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​രെ കൂ​ടി ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​ന്ന് രാ​വി​ലെ ത​ന്നെ തെ​ര​ച്ചി​ല്‍ പു​ന​ര​രാം​ഭി​ച്ചു.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രു​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ഒ​രു സം​ഘം കൂ​ടി സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഒ​രു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. മ​രി​ച്ച എ​ട്ടു​പേ​രി​ല്‍ നാ​ലു പേ​രും കു​ട്ടി​ക​ളാ​ണ്.

ക​രി​ഞ്ചോ​ല​മ​ല​യു​ടെ താ​ഴെ താ​മ​സി​ക്കു​ന്ന ക​രി​ഞ്ചോ​ല ഹ​സ​ന്‍, അ​ബ്ദു​റ​ഹി​മാ​ന്‍, അ​ബ്ദു​ള്‍ സ​ലിം, ഈ​ര്‍​ച്ച അ​ബ്ദു​റ​ഹി​മാ​ന്‍, കൊ​ട​ശേ​രി​പൊ​യി​ല്‍ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *