ക​ന്യാ​സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​ക്ര​മം: പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ മ​ല​യാ​ളി ഉ​ള്‍​പ്പ​ടെ​യു​ള്ള ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും സ​ന്യാ​സാ​ര്‍​ഥി​നി​ക​ള്‍​ക്കും നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പ്ര​തി​ക​ളെ​യും ഏ​പ്രി​ല്‍ ആ​റ് വ​രെ കോ​ട​തി ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. യു​വ​തി​ക​ളെ മ​തം​മാ​റ്റാ​ന്‍ കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സി​ന് തെ​റ്റാ​യ വി​വ​രം ന​ല്‍​കി​യ അ​ജ​യ് ശ​ങ്ക​ര്‍, അ​ഞ്ച​ല്‍ അ​ര്‍​ചാ​രി​യ, പു​ര്‍​ഗേ​ഷ് അ​മാ​രി​യ എ​ന്നി​വ​രാ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ യു​പി പോ​ലീ​സ് ശ്ര​മം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ രാ​ത്രി​യി​ലും ഇ​ന്ന് പു​ല​ര്‍​ച്ചെ​യു​മാ​ണ് മൂ​ന്ന് പേ​രും പി​ടി​യി​ലാ​യ​ത്. അ​തേ​സ​മ​യം പ്ര​തി​ക​ള്‍​ക്കെ​തി​രേ ദു​ര്‍​ബ​ല വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

മാ​ര്‍​ച്ച്‌ 19നു ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നു ഒ​ഡീ​ഷ​യി​ലേ​ക്കു പോ​യ ഉ​ത്ക​ല്‍ എ​ക്സ്പ്ര​സി​ല്‍ യാ​ത്ര ചെ​യ്ത ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും ര​ണ്ടു സ​ന്യാ​സാ​ര്‍​ഥി​നി​ക​ള്‍​ക്കും എ​തി​രേ​യാ​ണ് ഭീ​ഷ​ണി​യും അ​ധി​ക്ഷേ​പ​വു​മു​ണ്ടാ​യ​ത്. എ​ബി​വി​പി-​ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​രാ​യി​രു​ന്നു സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍.

മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും കാ​ണി​ച്ചി​ട്ടും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​വ​രെ പി​ന്തു​ണ​ച്ച റെ​യി​ല്‍​വെ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ഇ​വ​രെ ട്രെ​യി​നി​ല്‍ നി​ന്നി​റ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ രാ​ത്രി​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നു​യ​ര്‍​ന്ന​ത്. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *