കോ​ഴി​ക്കോ​ട്ട് ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

കോ​ഴി​ക്കോ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര​പീ​ഡ​നം. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ലി​ല്‍ ആ​റ് വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മാ​ളൂ​ര്‍​മ്മ​ല്‍ ക്വാ​റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍. ക്വാ​റി​യു​ടെ അ​ടു​ത്ത് ത​ന്നെ​യാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​തും. സം​ഭ​വ​സ​മ​യം ഒ​ന്ന​ര വ​യ​സു​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്നും കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടി​രു​ന്ന​താ​യി അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *