കോഹ്ലി ലോകകപ്പ് ഉയര്‍ത്തുന്ന ദിവസം വരും; ചരിത്ര നിമിഷത്തിന് കാത്തിരുന്നോളൂ: ഹര്‍ഭജന്‍ സിങ്

കരിയറില്‍ നിരവധി പൊന്‍തൂവലുകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ക്ക് ഇതുവരെ എത്തിപ്പിടിക്കാനാകാത്ത ഒരു നേട്ടമുണ്ട്. തന്റെ നേതൃത്വത്തില്‍ ഒരു ലോകകപ്പ്. 32 വയസ്സിനിടയില്‍ 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയ താരമാണ് കോഹ്ലി.

ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ലോകകപ്പ് കിരീടം വരെ എത്തി നിന്നെങ്കിലും കപ്പുയര്‍ത്താന്‍ കോഹ്ലിക്ക് ആയിട്ടില്ല. 2017 ല്‍ ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ഫൈനല്‍ വരെ എത്തിയ ടീം പാകിസ്ഥാനോട് പരാജയപ്പെട്ട് മടങ്ങി. 2019 ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്റിനോട് പരാജയപ്പെട്ട് രണ്ടാമതും കോഹ്ലിയുടെ മോഹം നടക്കാതെ പോയി.
എന്നാല്‍ കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ലോകകപ്പ് ഉയര്‍ത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ക്രിക്കറ്റ് താരമുണ്ട് ഇന്ത്യയില്‍. മറ്റാരുമല്ല, ഹര്‍ഭജന്‍ സിംഗ് തന്നെ. വൈകാതെ തന്നെ കോഹ്ലി ലോകകപ്പ് ഇന്ത്യയില്‍ കൊണ്ടുവരുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

ഐസിസി ട്രോഫി നാട്ടിലെത്തിക്കാതെ കോഹ്ലി വിരമിക്കരുതെന്നും ഹര്‍ഭജന്‍ പറയുന്നു.

“ഏതൊരു ക്യാപ്റ്റന്റേയും സ്വപ്ന നേട്ടമാണത്. 2021 ലെ ടി-20 കിരീടം നേടാനായാല്‍ അഭിമാനിക്കാം. കിരീട നേട്ടം വിരാട് കോഹ്ലിയെ കൂടുതല്‍ വലുതാക്കില്ല. കാരണം അദ്ദേഹം ഇപ്പോള്‍ തന്നെ വളരെ ഉയരത്തിലാണ്. പക്ഷേ, ലോകകപ്പ് കിരീടം നേടിയ നായകന്‍ എന്ന വിശേഷണം അദ്ദേഹത്തിന് കൂടുതല്‍ അലങ്കാരമാകും”- വിരാട് കോഹ്ലിയെ കുറിച്ച്‌ ഹര്‍ഭജന്‍ സിംഗ്.

ലോകകപ്പ് കിരീടം വിരാട് കോഹ്ലി ഉയര്‍ത്തുന്ന നിമിഷം അടുത്തു തന്നെയുണ്ടാകും. ഒരുപക്ഷെ, അടുത്ത ടി-20 ലോകകപ്പില്‍ തന്നെ. ഇപ്പോഴുള്ള ടീമിനൊപ്പം കോഹ്ലി ട്രോഫി ഉയര്‍ത്തില്ലെന്ന് താന്‍ കരുതുന്നില്ലെന്നും ഹര്‍ഭജന്‍ സിംഗ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *