കോവിഡ് 19 രോഗികളില്‍ പ്രതിരോധമരുന്ന് പരീക്ഷണം തുടങ്ങി

കോവിഡ്-–19 രോഗികളില്‍ പ്രതിരോധമരുന്നിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്. ഫാവിപിരാവിര്‍ എന്ന മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇന്ത്യയിലെ പത്തിലധികം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള കോവിഡ്–-19 രോഗികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ, ആഗസ്ത് മാസത്തോടെ പരീക്ഷണം പൂര്‍ത്തിയാക്കി ഫലം കാണാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്ബനി അറിയിച്ചു.

ഇന്ത്യയില്‍ ആദ്യമായാണ് കോവിഡ്-–19 രോഗികളില്‍ മരുന്നുപരീക്ഷണം നടക്കുന്നതെന്നും ഏപ്രില്‍ അവസാനത്തോടെയാണ് ഡ്ര​ഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസി ജിഐ) പരീക്ഷണത്തിന് അനുമതി നല്‍കിയതെന്നും കമ്ബനി പറയുന്നു. ഗ്ലെന്‍മാര്‍ക്കിന്റെ സ്വന്തം ​ഗവേഷണ വികസന വിഭാ​ഗമാണ് ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമാണെങ്കില്‍ രാജ്യത്തുടനീളം മരുന്ന് ലഭ്യമാക്കുമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഇന്ത്യ ഫോര്‍മുലേഷന്‍സ് പ്രസിഡന്റ് സുജേഷ് വാസുദേവന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *