കോവിഡ് വാക്‌സിന്‍ പരീക്ഷണം; ഏഷ്യന്‍ വംശജരെ ക്ഷണിച്ച്‌ ബ്രിട്ടന്‍

കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിന്, ഏഷ്യന്‍ വംശജരില്‍ നിന്ന് കൂടുതല്‍ പേരെ ക്ഷണിച്ച്‌ ബ്രിട്ടന്‍. രാജ്യത്ത് നടക്കുന്ന ആറ് വാക്സിന്‍ പരീക്ഷണങ്ങളില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ പങ്കാളിത്തം തീരെ കുറവാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. വാക്സിന്‍ പരീക്ഷണത്തിന് രജിസ്റ്റര്‍ ചെയ്ത രണ്ട് ലക്ഷത്തി എഴുപതിനായിരം പേരില്‍, പതിനൊന്നായിരം പേര്‍ മാത്രമാണ് ഏഷ്യന്‍ വംശജര്‍.

കറുത്ത വര്‍ഗക്കാരില്‍ നിന്ന് 1,200 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കാതെയുള്ള വാക്സിന്‍ പരീക്ഷണം ഫലപ്രദമാകില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വാക്സിന്‍റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കേണ്ട ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ നിന്ന് മാറി നില്‍ക്കുന്നത് വാക്സിന് വിജയസാധ്യതയെ ബാധിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. വാക്സിന്‍ പരീക്ഷണം അപകടകരമാകുമെന്ന രീതിയിലെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും വാക്സിന്‍ പരീക്ഷണം സുരക്ഷിതത്വം ഉറപ്പ് വരുത്തിയാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കൃത്യമായ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് വാക്സിന്‍ നിര്‍മ്മാണമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *