കോവിഡ് ബാധിതര്‍ ഒരുകോടി കടക്കുന്ന ആദ്യരാജ്യമായി അമേരിക്ക; രാജ്യത്തെ പിടിച്ചുലച്ച്‌ മൂന്നാം തരംഗം

കോവിഡ് മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിക്കുന്ന അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി കടന്നിരിക്കുകയാണ്. വേള്‍ഡോമീറ്റര്‍ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 10,288,480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടക്കുന്ന ആദ്യ രാജ്യംകൂടിയായി അമേരിക്ക.

ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം അന്‍പതുകോടി കടന്ന അതേദിവസം തന്നെയാണ് അമേരിക്കയിലും പുതിയ കോവിഡ് റെക്കോഡ് കുറിച്ചത്.

കഴിഞ്ഞ പത്ത്ദിവസത്തിനിടെ മാത്രം പത്തുലക്ഷത്തോളം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 293 ദിവസങ്ങള്‍ക്ക് മുമ്ബാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഈ ഒരാഴ്ചയ്ക്കുള്ളില്‍ രേഖപ്പെടുത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *