കോവിഡ് പ്രതിരോധ മരുന്ന് ഇന്നുമുതല്‍ സംഭരണശാലകളിലേക്ക്

രാജ്യം കൊറോണ വാക്‌സിനേഷന്‍ പ്രക്രിയയിലേക്ക് നീങ്ങുന്നു. ഫാര്‍മസികളില്‍ തയ്യാറായ മരുന്നുകള്‍ ഇന്നുമുതല്‍ വിവിധ സംസ്ഥാനങ്ങളുടെ സംഭരണശാലകളിലെത്തും.ഇതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി ഇന്ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും . വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംവാദം.

ആകെ മൂന്ന് കോടി പേര്‍ക്കാണ് മുന്‍ഗണനാ അടിസ്ഥാനത്തില്‍ വാക്‌സിന്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. ലിസ്റ്റുകളെല്ലാം സംസ്ഥാന തലത്തില്‍ തയ്യാറായതായാണ് വിവരം. തുടര്‍ന്ന് 50 വയസ്സിന് മുകളിലുള്ളവരേയും പരിഗണിക്കും. ഇന്ത്യയിലാകമാനം കൊറോണ ബാധിതര്‍ ഇതുവരെ ഒരു കോടി നാലു ലക്ഷം പേരാണ്. രോഗമുക്തരുടെ എണ്ണം ഒരു കോടി രണ്ടു ലക്ഷത്തിലേക്ക് ഉയര്‍ന്നു. ഇന്നലെ 16311 കേസ്സുകളാണ് പുതുതായി രേഖപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *