കോവിഡിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ: പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മസ്തിഷ ശസ്ത്രക്രിയയും. ശസ്ത്രക്രിയയെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതോടെ ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയക്ക് മുന്നോടിയായാണ് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്.

അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കാനായി ഡോക്ടര്‍മാരുടെ ഒരു സംഘമുണ്ട്. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്ബര്‍ക്കവിലക്കില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *