കോവിഡിനൊപ്പം മറ്റു പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും ജാഗ്രത വേണം ;കേന്ദ്രം

രാജ്യത്ത്കോവിഡിനൊപ്പം മറ്റു പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും ജാഗ്രത വേണമെന്ന് കേന്ദ്രം. കോവിഡിനൊപ്പം പകര്‍ച്ചവ്യാധികള്‍ക്കുള്ള പരിശോധന കൂടി നടത്തണമെന്നും കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്. കോവിഡ് ബാധിതര്‍ക്കു പനി, ചുമ എന്നിവയ്ക്കൊപ്പം മറ്റു ലക്ഷണങ്ങളുണ്ടെങ്കില്‍ മലേറിയ, ഡെങ്കിപ്പനി, എച്ച്‌1എന്‍1,ചിക്കന്‍ഗുനിയ, ചെള്ള് പനി, പലതരം ബാക്ടീരിയ ബാധ തുടങ്ങിയവ ഉണ്ടോയെന്നു കൂടി പരിശോധിക്കണം. കൊറോണ വൈറസിനൊപ്പം ബാക്ടീരിയ ബാധ കൂടിയുണ്ടെങ്കില്‍ രണ്ടിനും പ്രത്യേക ചികിത്സ ഉറപ്പാക്കണം.

അതേസമയം, രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,509 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 72,39,389 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 730 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ കോവിഡ് മരണം 1,10,586 ആയി ഉയര്‍ന്നു.നിലവില്‍ രാജ്യത്ത് 8,26,876 പേര്‍ രോഗം ബാധിച്ച്‌ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 63,01,927 പേര്‍ ഇതുവരെ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 87.05 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *