കോഴിക്കോട് തൂണേരിയില്‍ രണ്ടാളില്‍ നിന്ന് 53 പേര്‍ക്ക് രോഗം; ട്രിപ്പിൾ ലോക്​ഡൗൺ

കേരളം​ സമൂഹവ്യാപനത്തി​ന്റെ വക്കിലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലോകാരോഗ്യ സംഘടനയുടെ നാലുഘട്ടങ്ങളിൽ മൂന്നാമത്തേതിലാണ്​ കേരളം. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ക്ലസ്​റ്ററുകൾ രൂപപ്പെട്ടു. അടുത്തത്​ സമൂഹവ്യാപനമാണെന്നും ഇത്​ തടയുന്നതിനായി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ലസ്​റ്ററുകളിൽ കോവിഡ്​ പടരുന്നതാണ്​ മൂന്നാം ഘട്ടം.

തിരുവനന്തപുരത്ത്​ സമ്പർക്കത്തിലൂടെ കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം കൂടി. പൂന്തുറ, പുല്ലുവിട, പൊട്ടക്കൽ, വെങ്ങാനൂർ എന്നിവിടങ്ങളിലാണ്​ ക്ലസ്​റ്ററുകൾ. അഞ്ചുതെങ്ങ്​, പാറശാല ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും പുതിയ കണ്ടെയ്​ൻമ​െൻറ്​ സോണുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ആര്യനാട്​ പഞ്ചായത്തിലെ എല്ലാ വാർഡുകളും നിലവിലെ തൃപ്​തികരമായതിനാൽ കണ്ടെയ്​​ൻമന്റ്​ സോണിൽനിന്ന്​ ഒഴിവാക്കി. ജില്ലയിൽ മെഡിക്കൽ ആബുലൻസ് സജ്ജീകരിക്കുകയും റേഷൻ വിതരണം പൂർത്തിയാക്കുകയും ചെയ്​തു.

എറണാകുളത്ത്​ സമ്പർക്കം കൂടിയ ചെല്ലാനം, ആലുവ മുനിസിപ്പാലിറ്റികളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആലപ്പുഴയിൽ ഇന്ന്​ രോഗം സ്​ഥിരീകരിച്ച 34 പേരിൽ 15പേർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗം സ്​ഥിരീകരിച്ചത്​. കോഴിക്കോട്​ ഏറ്റവും കൂടുതൽ കേസുകൾ തൂണേരി പഞ്ചായത്തിലാണ്​. ഇവിടെ ട്രിപ്പിൾ ലോക്​ഡൗൺ പ്രഖ്യാപിച്ചു. രണ്ടു​പേരിൽനിന്ന്​ ഇവിടെ 57 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു.

കണ്ടെയ്​ൻമന്റ്​ സോണിലടക്കം എല്ലാ കേന്ദ്രങ്ങളിലും എൻജിനീയറിങ്​ പ്രവേശന പരീക്ഷ നടക്കുമെന്നും പരീക്ഷ കേന്ദ്രങ്ങൾ പരീക്ഷക്ക്​ മുമ്പും ശേഷവും അണുവിമുക്തമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *