കോള്‍ ഇന്ത്യ,​ ഐ.ഡി.ബി.ഐ വില്പന: കേന്ദ്ര ലക്ഷ്യം ₹20,​000 കോടി

ന്യൂഡല്‍ഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്ബദ്‌വ്യവസ്ഥയ്ക്ക് കരുത്തേകാനുള്ള പണസമ്ബാദനത്തിനായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും പൊതുമേഖലാ ഓഹരി വില്പന സജീവമാക്കുന്നു. ലോകത്തെ ഏറ്രവും വലിയ കല്‍ക്കരി ഖനന കമ്ബനിയായ കോള്‍ ഇന്ത്യയിലും ഐ.ഡി.ബി.ഐ ബാങ്കിലും സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറച്ച്‌ 20,​000 കോടി രൂപ സമാഹരിക്കാനാണ് പുതിയ നീക്കം.

ഐ.ഡി.ബി.ഐ ബാങ്കില്‍ സര്‍ക്കാരിന് 47 ശതമാനം ഓഹരികളുണ്ട്. കോള്‍ ഇന്ത്യയില്‍ 66 ശതമാനവും. 2015 ജനുവരിയില്‍ കോള്‍ ഇന്ത്യയിലെ ഓഹരി പങ്കാളിത്തത്തില്‍ 10 ശതമാനം വിറ്റഴിച്ച്‌ കേന്ദ്രം 22,​550 കോടി രൂപ നേടിയിരുന്നു. പൊതുമേഖലാ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്ബനിയായ എല്‍.ഐ.സിക്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വിപണിയുടെ നിലവിലെ ട്രെന്‍ഡ് അനുസരിച്ചായിരിക്കും ഓഹരി വില്പന. കോള്‍ ഇന്ത്യയ്ക്ക് കേന്ദ്രം പ്രതീക്ഷിക്കുന്ന പ്രതികരണം ലഭിച്ചില്ലെങ്കില്‍,​ ഓഹരി വില്പന നീളും. അല്ലെങ്കില്‍,​ സര്‍ക്കാരിന്റെ പക്കലുള്ള ഓഹരികള്‍ കൂടി കമ്ബനി തിരിച്ചുവാങ്ങും (ബൈ ബാക്ക്)​.

ലക്ഷ്യം വലുത്; പ്രതിസന്ധിയും!

₹2.1 ലക്ഷം കോടി

നടപ്പു സാമ്ബത്തിക വര്‍ഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെയും എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിലൂടെയും (ഐ.പി.ഒ)​ 2.1 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം.

3.5%

നടപ്പുവര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 3.5 ശതമാനത്തില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് പൊതുമേഖലാ ഓഹരി വില്പന.

എയര്‍ ഇന്ത്യയും

ബി.പി.സി.എല്ലും

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ബി.പി.സി.എല്ലില്‍ സര്‍ക്കാരിനുള്ള 52.98 ശതമാനം ഓഹരികളും വിറ്റൊഴിയാനുള്ള നടപടികള്‍ക്കും കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്.

7%

കൊവിഡ് പ്രതിസന്ധി മൂലം സമ്ബദ്‌വ്യവസ്ഥ നിര്‍ജീവമായതിനാല്‍ നടപ്പുവര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 7 ശതമാനമായി ഉയര്‍ന്നേക്കുമെന്ന് വിലയിരുത്തലുണ്ട്. 1994ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കും അത്.

85.7%

രാജ്യത്തിന്റെ പൊതുകടം ജി.ഡി.പിയുടെ 85.7 ശതമാനമായേക്കും ഈ വര്‍ഷം. നിലവില്‍ ഇത് 70 ശതമാനമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *