കോമണ്‍വെല്‍ത്ത് ഗെയിംസ് ; പരേഡില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാരിയ്ക്ക് പകരം പുതിയ വേഷം

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് 2018 ഉദ്ഘാടന ദിന പരേഡില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് ഇതുവരെ തുടര്‍ന്നുവന്നിരുന്ന വേഷമായ സാരിയ്ക്ക് പകരം കോട്ടും സ്യൂട്ടും. നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും ഇന്ത്യന്‍ പുരുഷ-വനിതാ താരങ്ങള്‍ അണിയുക. ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആതിഥേയരായ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഏപ്രില്‍ നാലിന് 2018 കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം കുറിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *