കൊവിഡ് ഭീതിയില്‍ ലോകം, 24 മണിക്കൂറിനിടെ 1.95 ലക്ഷം പേര്‍‌ക്ക് രോഗം, ആകെ മരണം 5.74 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ ലോകത്ത് 13,229,335 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 574,977 ആയി ഉയര്‍ന്നു. 7,691,451 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,95,518 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ വെെറസ് ബാധിച്ച്‌ മരിച്ചത് 574,977 പേര്‍.

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ 3,479,365 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65,370 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 138,247 ആയി. 1,549,469 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 1,887,959 ആയി. 21,783 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 72,921 മരണം.

കൊവിഡ് രോഗികളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 907,645 ആയി ഉയര്‍ന്നു. 28,179 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 23, 727 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 572,112 പേര്‍ രോഗമുക്തി നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *