കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; എട്ട് രോഗികള്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായി എട്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. നാല്‍പതോളം രോഗികളെ അപകടത്തെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളുടെ കുടുംബാംഗങ്ങളും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കൊവിഡ് രോഗികളുടെ മരണത്തില്‍ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *