കേ​ര​ള​പ്പി​റ​വി ദിനത്തിലെ ഇന്ത്യ- വിന്‍ഡീസ് ഏകദിന പോരാട്ടം കൊച്ചിയില്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ര്‍ ഒ​ന്നി​ന് നടക്കുന്ന ഇ​ന്ത്യ- വെ​സ്​​റ്റി​ന്‍​ഡി​സ് ​മ​ത്സ​രം കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യത്തില്‍ നടത്താന്‍ തീരുമാനിച്ചു. ജി.​സി.​ഡി.​എയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വേദി തീരുമാനിച്ചത്.

തിരുവനന്തപുരം കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡി​ല്‍ അ​ടു​ത്തി​ടെ ഇ​ന്ത്യ-ന്യൂ​സി​ല​ന്‍​ഡ്​ ട്വ​ന്‍​റി-20 മ​ത്സ​രം ന​ട​ന്ന​തി​നാ​ലാണ് കൊ​ച്ചി​ക്ക് നറുക്കുവീണത്. 24ന് ​ന​ട​ക്കു​ന്ന കെ.​സി.​എ യോ​ഗ​ത്തി​നും ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

2017 ന​വം​ബ​റി​ലാ​ണ് കേ​ര​ളം അ​വ​സാ​ന​മാ​യി രാ​ജ്യാ​ന്ത​ര​മ​ത്സ​ര​ത്തി​ന് വേ​ദി​യാ​യ​ത്. അ​ന്ന് ഗ്രീ​ന്‍​ഫീ​ല്‍​ഡി​ല്‍ ന്യൂ​സി​ല​ന്‍​ഡു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ആ​റ് റ​ണ്‍​സി​ന് ഇ​ന്ത്യ ജ​യി​ച്ചു. മ​ഴ​മൂ​ലം ക​ളി എ​ട്ട് ഓ​വ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *