കേ​ര​ള​ത്തി​ല്‍ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോവിഡ് 19നെ​ നിസാരമായി കാണരുതെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡി​ന്റെ രണ്ടാം തരംഗമാണ് ലോകത്ത്​​ നടക്കുന്നത്​. പലരാജ്യങ്ങളും വീണ്ടും ലോക്​ഡൗണിലേക്ക്​ കടന്നിരിക്കുന്നു, പ്രതിരോധ മരുന്ന്​ കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കോവിഡ് ജാഗ്രത കുറഞ്ഞാല്‍ മരണനിരക്ക് ഉയരും, പ്രായമായവരിലേക്ക് രോഗം പകരുന്നത് അപകടകരമാണ്, മറ്റ് സംസ്ഥാനങ്ങളെക്കാൾ ജാഗ്രത കൂടുതൽ കേരളത്തിൽ വേണം ചെറുപ്പക്കാരിലും കോവിഡ് മരണ കാരണമാകുന്നുണ്ടെന്നും മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *