കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; വി​വി​ധ ജി​ല്ല​ക​ളി​ല്‍ മോ​ക്ക് പോ​ളിം​ഗ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ ന​ടു​വി​ല്‍, ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് അ​വ​സാ​നം കു​റി​ച്ചു കേ​ര​ളം ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. അ​ടു​ത്ത അ​ഞ്ചു വ​ര്‍​ഷം കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു ജ​നം ഇ​ന്നു തീ​രു​മാ​നി​ക്കും.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ച 40,771 ബൂ​ത്തു​ക​ളി​ലും മോ​ക്ക് പോ​ളിം​ഗ് ആ​രം​ഭി​ച്ചു. 50 വോ​ട്ടു​ക​ള്‍ വ​രെ​യാ​ണ് മോ​ക്ക് പോ​ളിം​ഗി​ല്‍ ചെ​യ്യു​ന്ന​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​ത, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ പ്ര​വേ​ശ​നം, എ​ന്നി​വ പ​രി​ശോ​ധി​ക്കും.

മോ​ക്ക് പോ​ളിം​ഗി​ന് ശേ​ഷം ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് ക്ലി​യ​ര്‍ ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് യ​ന്ത്ര​ങ്ങ​ള്‍, വോ​ട്ട​ര്‍​പ​ട്ടി​ക, കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ​യു​മാ​യി ബൂ​ത്തു​ക​ളി​ല്‍ നേ​ര​ത്തെ ത​ന്നെ എ​ത്തി​ച്ചേ​ര്‍​ന്നു. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഏ​ഴ് വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള ഒ​ന്‍​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കും. മാ​ന​ന്ത​വാ​ടി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, ക​ല്‍​പ്പ​റ്റ, ഏ​റ​നാ​ട്, നി​ല​ന്പൂ​ര്‍, വ​ണ്ടൂ​ര്‍, കോ​ങ്ങാ​ട്, മ​ണ്ണാ​ര്‍​ക്കാ​ട്, മ​ല​ന്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു വോ​ട്ടെ​ടു​പ്പ് ആ​റ് വ​രെ​യാ​ക്കി കു​റ​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​സാ​ന​ത്തെ ഒ​രു മ​ണി​ക്കൂ​ര്‍ കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു​മാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *