കോഴിക്കോട് ജില്ലയിലെ സി.പി.എം സ്ഥാനാർഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് മത്സരിച്ചേക്കില്ല. നോർത്തിൽ മത്സരിക്കാനില്ലെന്ന് രഞ്ജിത്ത് പാർട്ടിയെ അറിയിച്ചു.
എ. പ്രദീപ്കുമാറിന് ഇളവ് വേണമെന്ന ആവശ്യം ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ കെ.സത്യനും എം. മഹ്ബൂബും പരിഗണനയിലുണ്ട്. ബാലുശ്ശേരിയിൽ സച്ചിൻ ദേവ് മത്സരിച്ചേക്കുംതെരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് സി.പി.എം ചോദിച്ചിട്ടുണ്ടെന്നും പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്നുമാണ് രഞ്ജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. സിറ്റിംഗ് എം.എൽ.എ എ. പ്രദീപ്കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നതെന്ന് സൂചനയുണ്ടായിരുന്നു. എം.എൽ.എ ആയി മൂന്നു ടേം പൂർത്തിയാക്കിയ പ്രദീപ് കുമാറിന് പകരം സംവിധായകൻ രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സി.പി.എം നേരത്തെ ആലോചിച്ചിരുന്നെങ്കിലും അനുകൂല മറുപടിയായിരുന്നില്ല ഉണ്ടായിരുന്നത്.