കേരളത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ല ; ഐഎംഎ

കൊല്ലം : നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് വൈറസിന്‍്റെ സാമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.

കൊവിഡ് പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര , ചെന്നൈ, ഡല്‍ഹി എന്നിവയെ മാതൃകയാക്കണമെന്നും വീടുകളില്‍ പരിശോധന നടത്താന്‍ ഉള്ള സൗകര്യം ഉണ്ടാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക‍ര്‍ക്ക് കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏ‍ര്‍പ്പെടുത്തണം. പരിശോധന ഫലം വേഗത്തില്‍ അറിയിക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും ഐഎംഎ കേരളഘടകം ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *