കേരളക്കരക്ക് ആവേശം പകരാന്‍ പ്രശസ്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തില്‍

കേരളക്കരക്ക് ആവേശം പകരാന്‍ പ്രശസ്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തിലെത്തും. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം നടക്കുന്ന അവാര്‍ഡ്ദാന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും തിരുവനന്തപുരത്ത് എത്തുന്നത്. സണ്ണി ലിയോണ്‍ ആദ്യമായാണ് കേരളത്തില്‍ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. കിടിലന്‍ നൃത്തച്ചുവടുകളുമായി ബോളിവുഡിന്റെ ബിപാഷ ബസുവും അടിപൊളി ഡാന്‍സ് നമ്പരുകളുമായി യുവഹൃദയങ്ങളുടെ താരം സണ്ണി ലിയോണും വേദിയില്‍ എത്തും.

മലയാളത്തിലെയും കോളിവുഡിലെയും പ്രമുഖതാരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. തെന്നിന്ത്യന്‍ താരങ്ങളായ ഹന്‍സിക, തപ്‌സി പന്നു തുടങ്ങിയവരും ചടങ്ങിലെത്തും. ചടങ്ങില്‍ മലയാളത്തിലേയും ബോളിവുഡിലെയും കോളിവുഡിലെയും മിന്നും താരങ്ങള്‍ ആരാധകരുടെ മനസ്സു കീഴടക്കും. ഉത്തരേന്ത്യന്‍ ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളെ സാക്ഷി നിര്‍ത്തി കേരളത്തിലെ ജനങ്ങള്‍ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത മലയാളത്തിലെ അഭിനയപ്രതിഭകള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *